വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ, പൊതു പ്രവർത്തനത്തിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി കുറിച്ചു.