ഡല്‍ഹി: ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സര്‍ക്കാര്‍ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവി, വൈജയന്തിമാല, മിഥുന്‍ ചക്രവര്‍ത്തി എന്നിവര്‍ പത്മ പുരസ്‌കാരത്തിന് അര്‍ഹരായ താരങ്ങളുടെ പട്ടികയിലുണ്ട്.
തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് മരണാനന്തര ബഹുമതിയായി കേന്ദ്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരിക്കുകയാണ്. വിജയകാന്ത് 2023 ഡിസംബര്‍ 28-ന് തമിഴ്നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.
ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്തിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കി ആദരിച്ചതില്‍ അഭിമാനം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. കലാരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍
