വിജയ് ആരാധകര്‍ക്ക് വീണ്ടും നിരാശ: ട്രെയിലറിനും തിരിച്ചടി

Entertainment

വിജയ് നായകനാകുന്ന പുതിയ ചിത്രം വരുന്നു. ഈ വാര്‍ത്ത കേട്ടാല്‍ മലയാളികള്‍ ഉള്‍പ്പടെ ഏറെ ആവേശത്തില്‍ ആയിരിക്കും.പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും തകൃതിയായി നടക്കും. അത്തരത്തില്‍ ഏറെ ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ പ്രഖ്യാപിച്ച സിനിമ ആയിരുന്നു ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ എത്താൻ ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച്‌ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. ഇതിന്റ ആവേശത്തിലാണ് വിജയ് ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എല്ലാ സുപ്പര്‍ താര ചിത്രങ്ങള്‍ക്കും തമിഴ് നാട്ടില്‍ ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത് ലിയോയ്ക്ക് ഇല്ല എന്ന വിവരമാണ് പുറത്തുവരുന്നത്. സാധാരണ ആരാധകര്‍ വൻതോതില്‍ തിയറ്ററുകളിലും മറ്റും തടിച്ചു കൂടാറുണ്ട്. ഇക്കാരണം കൊണ്ടാണ് ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തിന് പൊലീസ് അനുമതി നിഷേധിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സെപ്റ്റംബര്‍ 30ന് ചെന്നൈയില്‍ വച്ച്‌ നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. പരിപാടിയില്‍ തിരക്ക് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അന്നും റെഡ് സിഗ്നല്‍ കാട്ടിയത്. ഇപ്പോള്‍ ട്രെയിലര്‍ സ്പെഷ്യല്‍ സ്ക്രീനിങ്ങിനും വിലക്ക് വന്നതോടെ ആകെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഈ പുതിയ നിയമങ്ങള്‍ വിജയ് ചിത്രത്തിന് മാത്രമാണോ അതോ ഇനി വരുന്ന എല്ലാ സിനിമകള്‍ക്കും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ലിയോയ്ക്ക് പുലര്‍ച്ചെ ഉള്ള ഫാൻസ് ഷോ കാണില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *