കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്.
സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ പ്രൊട്ടക്ടറിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ, പള്ളം, കാഞ്ഞിരപ്പള്ളി എന്നീ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ആന്റി കറപ്ഷൻസ് ബ്യൂറോ മധ്യ കിഴക്കൻ മേഖല മേധാവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന ഫണ്ടുകളിലും, സേവനങ്ങളിലും ക്രമക്കേട് നടക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പരിശോധന നടക്കുന്നത്.
വിജിലൻസ് പരിശോധനയെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതോടെ ഏറ്റുമാനൂർ അടക്കുള്ള ചില ബ്ലോക്ക് പഞ്ചായത്തുകളിൽ പഴയ ഫയലുകളും ബുക്കുകളും ഉൾപ്പെടെയുള്ളവ ധൃതഗതിയിൽ കൂട്ടിയിട്ട് കത്തിച്ചു കളയുകയും ചെയ്തു.