മാസപ്പടി കേസിൽ കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ സിഎംആർഎൽ കമ്പനിയ്ക്ക് കോടതി പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു.
മറ്റ് എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നതിൽ വ്യാഴാഴ്ച വാദം കേൾക്കും. മാസപ്പടി കേസിൽ രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേർന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയതായും ഹർജിയിൽ ഷോൺ ജോർജ്ജ് ആരോപിക്കുന്നു.
അതേസമയം ഇക്കാര്യത്തിൽ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്ഐഒയ്ക്ക് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
മാസപ്പടി കേസ്: സിഎംആര്‍എലിന് നോട്ടീസ്
