തിരുവനന്തപുരം: വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദന്‍. മാസപ്പടി വിവാദത്തില്‍ നേരത്തെ പറഞ്ഞത് തന്നെയാണ് നിലപാടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
വീണ എന്ത് സേവനമാണെന്ന് പറയേണ്ടത് കമ്പനിയാണ്. കമ്പനിയാണ് ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത്. വീണ നല്‍കിയ സേവനത്തിനാണ് അവര്‍ പണം വാങ്ങിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കൃത്യമായി കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയ ക്രയവിക്രയത്തില്‍ എന്താണ് തെറ്റ്. കണക്കില്‍ പെടാത്ത പണം അല്ല. കണക്കിലുള്ള പണമാണ് നല്‍കിയത്. പിണറായി വിജയനും സര്‍ക്കാരിനുമെതിരെയുള്ള കാര്യം എന്ന നിലയിലാണ് കാര്യം കൈകാര്യം ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.