കൊച്ചി: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘം ഉടൻ ചോദ്യം ചെയ്യില്ല.എക്സാലോജിക്കിൻ്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷമാകും വീണയെ ചോദ്യം ചെയ്യുക.അതേസമയം സിഎംആർഎൽ മാസപ്പടി വിവാദത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്ഐഒ താമസിയാതെ ചോദ്യം ചെയ്യും.12 സ്ഥാപനങ്ങളിൽ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഉൾപ്പടെ എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
എക്സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് നേരത്തെ കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളിൽ നിന്നും രേഖകൾ ആവശ്യപ്പെട്ടിരുന്നു.
സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ എസ്എഫ്ഐഒ സംഘം ഉടൻ ചോദ്യം ചെയ്യില്ല
