തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചെന്ന കേസിലെ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
എസ്എഫ്‌ഐഒ അന്വേഷണം തന്നെ റദ്ദാക്കണമെന്ന് ഹര്‍ജിയിലൂടെ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി ആവശ്യപ്പെടുന്നു.അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇടക്കാല ഉത്തരവിലൂടെ എസ്എഫ്‌ഐഒയുടെ തുടര്‍നീക്കങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.