തലസ്ഥാനമാറ്റ വിവാദം, ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്.
ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്തി അറിയിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും വി ഡി സതീശൻ പ്രതികരിച്ചു. ഇനി അതിന്മേൽ ഒരു വിവാദത്തിന്റെയും ആവശ്യമില്ല.