സർക്കാർ നടപ്പാക്കുന്നത് ഭരണകൂട ഭീകരത: വി ഡി സതീശൻ

Kerala

സർക്കാർ പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് സർക്കാർ കാണിക്കുന്നത്. മാങ്കൂട്ടത്തിൽ ഒളിവിൽ പോയ ആളല്ല. എന്നിട്ടും വീട്ടിൽ ചെന്ന് വാതിൽ മുട്ടിത്തുറന്ന് അറസ്റ്റ് ചെയ്ത് ഷോ കാണിച്ച് യൂത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി കരുതണ്ടയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *