സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Kerala

സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയാൽ എങ്ങനെയാണ് കേസെടുക്കുകയെന്നും വി ഡി സതീശൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തെ സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് പിണറായി സ്വീകരിക്കുന്നത് സ്റ്റാലിനിസ്റ്റ് നയമാണെന്നും കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത സർക്കാർ നടപ്പിലാക്കുന്നു. ഉദ്ഘാടകനായ ഷാഫി പറമ്പിലിനെതിരെ പോലും കേസെടുക്കുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത രീതി കേരളം എതിർക്കുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. സർക്കാറിനെ ഉപദേശിക്കുന്നവർ അവരുടെ ശത്രുക്കളെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *