കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണം: വി.ഡി.സതീശൻ.

Kerala

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

എം.എൽ.എ അടക്കമുള്ളവരെ ആക്രമിച്ച പിണറായിയുടെ ഗുണ്ടാസംഘങ്ങളെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയന്റെയും കൂട്ടരുടെയും അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്ന് വി ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

‘നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്.
കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല,’ വാർത്താക്കുറിപ്പിൽ വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *