വയനാട്ടിലും തിരുവനന്തപുരത്തും വാഹനാപകടം; എട്ടുപേര്‍ക്ക് പരുക്ക്

Kerala Local News

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് രണ്ട് ഭാഗങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഉച്ചക്കു ശേഷമായിരുന്നു രണ്ട് അപകടങ്ങളും. തിരുവനന്തപുരം കടയ്ക്കാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തൊപ്പിച്ചന്തയില്‍ വച്ച്‌ ഇറക്കമിറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വീട്ടിലേക്ക് മറിയുകയായിരുന്നു. കവലയൂര്‍ പെരുങ്കുളം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

വയനാട് മാനന്തവാടിയിലെ വാളാട് കാട്ടിമൂലയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *