വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ചു

Breaking Kerala

തിരുവന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ 23കാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത്.വര്‍ക്കല സ്വദേശി വിനുവാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മരിച്ചത്. ഫെബ്രുവരി 29ന് വര്‍ക്കലയിലെ കടയില്‍ നിന്നും വിനു കേക്ക് കഴിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേക്ക് കഴിച്ചതിനെ തുടര്‍ന്ന് വിനുവിന് വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശപ്പെട്ടതിനാല്‍ ശനിയാഴ്ച രാവിലെ വിനുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തും മുമ്ബേ വിനുവിന്റെ മരണം സംഭവിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശാരീരിക അസ്വസ്ഥത കാരണം വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം വിനുവിന്റെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളു എന്നാണ് സംഭവത്തില്‍ പോലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *