തിരുവനന്തപുരം: വര്‍ക്കലയില്‍ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്.
ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്നാണ് മരണം എന്നാണ് പുറത്തു വരുന്ന സൂചന.ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. അതേസമയം സംഭവത്തില്‍ കേസെടുത്ത് കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഇതാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.