ചേർത്തല: വരനാട് ദേവീക്ഷേത്രത്തിൽ തിരു ഉത്സവത്തിന് തുടക്കമായി. ഇന്ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 15ന് സമാപിക്കും. രാവിലെ നടന്ന തൃക്കൊടിയേറ്റ് ഭക്തിസാന്ദ്രമായിരുന്നു. കടിയക്കോൽ ഇല്ലത്ത് ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. തുടർന്ന് മഹാപ്രസാദ ഊട്ട് നടന്നു. വൈകുന്നേരം ദേശത്താലപ്പൊലികൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. രാത്രിയിൽ കൊച്ചിൻ സിൽവർ സ്റ്റാർ അവതരിപ്പിച്ച ബംബർ ചിരി മെഗാ ഷോ ചിരി വിസ്മയം തീർത്തു. 14 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് 15ന് സമാപനമാകും. സമാപനദിവസം സുപ്രസിദ്ധ ചലച്ചിത്ര പിന്നണിഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടാകും.