ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനായി ജഗദാംബിക പാല്‍ എംപിയെ നിയമിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ് ജഗദാംബിക പാല്‍. ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും സമിതിയിലുണ്ട്. ലോക്സഭയില്‍ നിന്നുള്ള അംഗങ്ങളെയും രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളെയും പ്രഖ്യാപിച്ച് സമിതി രൂപീകരിക്കുകയായിരുന്നു.
ഗൗരവ് ഗൊഗോയ്, ഇമ്രാന്‍ മസൂദ്, കൃഷ്ണ ദേവരായുലു, മുഹമ്മദ് ജാവേദ്, കല്യാണ്‍ ബാനര്‍ജി, ജഗദംബിക പാല്‍, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, ദിലീപ് സൈകിയ, എ രാജ, ദിലേശ്വര്‍ കമൈത്, അരവിന്ദ് സാവന്ത്, നരേഷ് മസ്‌കെ, അരുണ്‍ ഭാരതി, അസദുദ്ദീന്‍ ഉവൈസി എന്നിവരാണ് ജെപിസിയിലേക്ക് നിയമിതരായ ലോക്‌സഭാംഗങ്ങള്‍. അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാള്‍, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, മുഹമ്മദ് ജാവേദ്, മൗലാന മൊഹിബുള്ള നദ്വി, ലവു ശ്രീകൃഷ്ണ ദേവരായലു, സുരേഷ് ഗോപിനാഥ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.