വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ
DYFI നേതാവായ പ്രതിയെ രക്ഷപ്പെടുത്തിയ
പോലീസിന്റേയും
പ്രോസിക്യൂഷന്റേയും
സർക്കാരിന്റേയും കുറ്റകരമായ നടപടിയിൽ പ്രതിഷേധിച്ച് എടവനക്കാടു മണ്ഡലം കോൺഗ്രസ് (ഐ )കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന സദസ്സ് എറണാകുളം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി
ശ്രീ എം ജെ ടോമി ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡണ്ട് ശ്രീ ടി പി വിൽസൺ അധ്യക്ഷതവഹിച്ചു.ഐക്യ ജനാധിപത്യ മുന്നണി വൈപ്പിൻ നിയോജകമണ്ഡലം ചെയർമാൻ ശ്രീ വി കെ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി.
പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ശ്രീ വി എ എം. സഗീർ,
സി എം സലാം , കുമാരി പിജെ അന്നം,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
അ സീന അബ്ദുൽസലാം,
എടവക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ കെ ജമാലുദ്ദീൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ ആർ സുനിൽകുമാർ,
ശ്രീ പി എൻ വിനയൻ,എടവനക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി കൊച്ചുത്രേസ്യ നിഷിൽ, മണി ഭാസ്കർ, കെ ബി അശോകൻ തുടങ്ങിയവർ സംസാരിച്ചു.
വണ്ടിപെരിയാർ കേസിലെ വീഴ്ചയിൽ പ്രതിഷേധിച്ച് എടവനക്കാടു മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
