വണ്ടിപെരിയാർ കേസില വിചാരണ കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Breaking Kerala

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത്കൊ
കൊലപ്പെടുത്തിയ കേസിലെ
വിചാരണ കോടതി വിധിക്കെതിരെ
സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതി അർജുനെ കുറ്റവിമുക്തനാക്കിയ കോടതി വിധി
റദ്ദാക്കണമെന്നാണ് അപ്പീലിലെ
ആവശ്യം. കേസിൽ പെൺകുട്ടിയുടെ
കുടുംബം കക്ഷിചേരും.കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേസിൽ തങ്ങൾ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ‌് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേസിൽ പ്രതിക്കെതിരെ എസ് സി എസ് ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എഫ്ഐആറിൽ ചേർക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്നും മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിനും പ്രോസിക്യൂഷനും മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി പ്രതി അർജുനെ വെറുതെ വിട്ടത്.2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി അർജുൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *