വണ്ടിപെരിയാര്‍ കേസില്‍ പൊലീസിനേയും പ്രോസിക്യൂഷനെയും വിമര്‍ശിച്ച് സിപിഐ. പൊലീസ് അന്വേഷണം പ്രഹസനമാണെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറി പ്രിന്‍സ് മാത്യു ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
തെളിവുകള്‍ ശേഖരിക്കുന്നതിലും കേസന്വേഷണത്തിലും ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ല. ഇക്കാര്യത്തില്‍ പൊലീസ് കാണിച്ച അനാസ്ഥക്ക് കാരണം ബാഹ്യഇടപെടലാണോ ജോലി അറിയാത്തതാണോയെന്ന് അറിയില്ലെന്നും പ്രിന്‍സ് മാത്യു വിമര്‍ശിച്ചു. കേസില്‍ ആരോപണവിധേയനായ 24 കാരന്‍ അര്‍ജ്ജുനെ വെറുതെ വിട്ട വിധിയിലാണ് പ്രതികരണം.