ഇടുക്കി: വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിൻറെ ബാധ്യതകൾ പൂർണമായും ഏറ്റെടുത്ത് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി. ആകെയുള്ള സമ്പാദ്യമായ 14 സെന്റ് പണയപ്പെടുത്തി എടുത്ത ബാങ്ക് വായ്പയിൽ കുടിശ്ശികയായതോടെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു. ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിൻറെ സാഹചര്യം റിപ്പോർട്ടർ ടിവി പുറത്തുവിട്ടതിന് പിന്നാലെയാണ് കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സിപിഐഎം രംഗത്തെത്തിയത്. ഒപ്പം തന്നെ വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ സ്വപ്നഭവനം പൂർത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ബുധനാഴ്ച നേരിട്ട് എത്തി തുക കൈമാറും.
വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിൻറെ ബാധ്യതകൾ പൂർണമായും ഏറ്റെടുത്ത് സിപിഐഎം
