ദില്ലി: വന്ദേഭാരത് ട്രെയിനില്‍ നിന്ന് ലഭിച്ച തൈരില്‍ പൂപ്പല്‍. ചിത്രങ്ങളുമായി യാത്രക്കാരൻ പിന്നാലെ നടപടിയുമായി റെയില്‍വേ.ഡെറാഡൂണില്‍ നിന്ന് ദില്ലിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത യാത്രക്കാരനാണ് വന്ദേ ഭാരതിനുള്ളില്‍ വിതരണം ചെയ്ത ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന തൈരില്‍ നിന്ന് പൂപ്പല്‍ കിട്ടിയത്.
ഹർഷദ് ടോപ്കർ എന്ന യാത്രക്കാരനാണ് വന്ദേഭാരതില്‍ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം എക്സില്‍ പങ്കുവച്ചത്. പിന്നാലെ യാത്രക്കാരന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് റെയില്‍വേയുടെ പ്രതികരണമെത്തി. എക്സിക്യുട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്നു യുവാവ്. അമൂലിന്റെ തൈരിലാണ് പൂപ്പലിന്റെ പാട യുവാവ് ശ്രദ്ധിച്ചത്.