തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ഇന്ന്. ചടങ്ങുകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നടക്കും. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്. എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് കേന്ദ്രം അനുവദിച്ചത്.
എന്നാൽ, രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ മറ്റ് ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ മുഖേനെയാണ് രണ്ടാം വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കാണ് ആദ്യയാത്ര.