വന്ദേ ഭാരത് എക്‌സ്പ്രസ് 20 മിനിട്ട് തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഓട്ടോമാറ്റിക് ഡോര്‍ അടയാത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടത്.രാവിലെ ഒമ്ബതരയോടെ തൃശൂര്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. തൃശൂരില്‍ നിന്നും 9.32 ന് പുറപ്പെടേണ്ട ട്രെയിന്‍ 9.55 നാണ് പുറപ്പെട്ടത്. എഞ്ചിനില്‍ നിന്നും ഡോറിലേക്കുള്ള പവര്‍ സപ്ലെ തകരാറായതാണ് ഡോര്‍ അടയാതിരുന്നതിന്റെ കാരണം.
അതേസമയം കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്റെ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ് ആരംഭിക്കുക. തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകളും പ്രഖ്യാപിച്ചു, എക്സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ 505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755).ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. തിരൂര്‍ ഉള്‍പ്പെടെ പത്തു സ്റ്റോപ്പുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസിനുളളത്.