ഡോക്ടർ വന്ദനദാസ് കൊലപാതകം: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി നിര്‍ദേശം

Breaking Kerala

കൊച്ചി :ഡോക്ടർ വന്ദനദാസ് കൊലപാതകത്തിൽ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപി- ക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.

വന്ദനദാസ്സിന്റെ രക്ഷിതാക്കൾ നൽകിയ ഹർജിയിൽ ആണ് ഹൈക്കേടതി നടപടി. വന്ദനദാസിന്റെ രക്ഷിതാക്കളെ കൂടി കേട്ട ശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട്‌ നൽകാനും ഹൈക്കേടതി നിർദ്ദേശിച്ചു.

ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ല എന്ന ആക്ഷേപം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞാഴ്ച ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി കൊല്ലം റൂറൽ എസ്പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഇതിനെത്തുടർന്ന് വന്ദനയെ ആശുപത്രിയിലെത്തിച്ച പൂയംപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവ‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിഐജി ആർ നിശാന്തിനി ഉത്തരവിട്ടു.

അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നെന്നായിരുന്നു റൂറൽ എസ്പിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *