വ​ന്ദ​ന​ദാ​സ് ​കൊ​ല​ക്കേ​സ്​ ജില്ലാ സെ​ഷ​ൻ​സ്​ കോടതിയ്ക്ക്​ കൈമാറി

Kerala

കൊ​ല്ലം: ഹൗ​സ്​ സ​ർ​ജ​ൻ വ​ന്ദ​ന​ദാ​സി​നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്​ ജില്ലാ സെ​ഷ​ൻ​സ്​ കോടതിയ്ക്ക്​ കൈമാറി. നേരത്തെ കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ​ ആയിരുന്നു കേസ്. ചൊ​വ്വാ​ഴ്ചയോടെ ​ജി​ല്ല കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ൾ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി പൂ​ർ​ത്തി​യാ​ക്കി.

സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മെ​ന്ന​നി​ല​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യ കേ​സി​ൽ ജൂ​ലൈ ഒ​ന്നി​നാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൊ​ട്ടാ​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മേ​യ് 10ന് ​പു​ല​ർ​ച്ച വ​ന്ദ​ന​ദാ​സ് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി പൊ​ലീ​സ് എ​ത്തി​ച്ച ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ സ​ന്ദീ​പാ​ണ്​ ആ​ക്ര​മി​ച്ച​ത്. പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​നാ​യ സ​ന്ദീ​പി​നെ മു​റി​വി​ൽ മ​രു​ന്നു​വെ​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ആ​ശു​പ​ത്രി​യി​ക്കു​ള്ളി​ൽ​വെ​ച്ച്​ ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​യി.

സ​ന്ദീ​പി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ 136 സാ​ക്ഷി​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. പൊ​ലീ​സു​കാ​രെ ഉ​ൾ​പ്പെ​ടെ സ​ന്ദീ​പ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *