കോട്ടയം: വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ സർക്കാർ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിൽ കുടുംബത്തിന് കടുത്ത അതൃപ്തി.
വന്ദന ദാസിന്റെ മരണത്തിൽ കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ. ജി. മോഹൻദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സിബിഐ അന്വേഷണം നടന്നാൽ കൃത്യസമയത്ത് ഇടപെട്ട് രക്ഷിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരും വിദഗ്ധ ചികിത്സ കൃത്യസമയത്ത് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരും പ്രതികളാകുമെന്നാണ് കുടുംബത്തിന്റെ വാദം.
എട്ടു മാസത്തിനുള്ളിൽ കേസ് പല തവണ മാറ്റിവയ്ക്കേണ്ടി വന്നത് സർക്കാരിന്റെ അനാസ്ഥ മൂലം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
വന്ദന ദാസിന്റെ മരണം; അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കുടുംബം
