കൊച്ചി: വിവാദമായ വാളയാർ പീഡന കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് സ്വദേശി മധുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിലെ പ്രവർത്തനം നിലച്ച ബിനാനി സിങ്ക് കമ്പനിക്കുള്ളിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ക്രാപ്പ് നീക്കുന്ന കരാർ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മധു. കേസിൽ ജാമ്യം കിട്ടിയതിന് ശേഷം ഇയാൾ കൊച്ചിയിലെത്തിയിരുന്നു. വാളയാർ കേസിൽ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം.