ആറ്റിൽ കുളിക്കാനിറങ്ങി: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു

Breaking Kerala

വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്.

അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ (55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആറ് പേര് അടങ്ങുന്ന സംഘമാണ് കുളിക്കാനായിറങ്ങിയത്. ഇവരിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് അപകടവിവരം പുറത്തറിഞ്ഞത്. പിന്നാലെ നാട്ടുകാരും വെള്ളൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *