വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ക്ലബ് ഹാളിൽവച്ച് ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് പി.എ.സുധീരൻ അദ്ധ്യക്ഷത വഹിച്ചു. റൊട്ടേറിയൻ ദിലീപ് കൃഷ്ണൻ അദ്ധ്യാപകദിന സന്ദേശം നല്കി. ജീവിതത്തിൽ എന്നും ഓർമിക്കാനും വെമ്പൽ കൊള്ളുവാനും അദ്ധ്യാപക വിദ്യർത്ഥി ബന്ധത്തിനു മാത്രമേ കഴിയൂ എന്ന് സന്ദേശത്തിൽ പറയുണ്ടായി. അദ്ധ്യാപകരായ ജിസി ജോയി , മായ സുധീർ , ജലക്ഷ്മി ജീവൻ , അമ്പിളി വിനോദ് എന്നിവരെ പ്രസിഡന്റ് ആദരിച്ചു . ചടങ്ങിൽ ഡി. നാരായണൻ നായർ, ജീവൻ ശിവറാം , ജോയി മാത്യൂ, ജയലക്ഷമി, ശിവപ്രസാദ് ടി.കെ., എൻ.കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് അദ്ധ്യാപകദിനം ആചരിച്ചു
