വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജില്ലാ പ്രോജക്ടിന്റെ ഉദ്ഘാടനവും നടന്നു

Kerala

വൈക്കം: ടൗൺ റോട്ടറി ക്ലബ്ബിന്റെ 2023 – 24-ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും, ജില്ലാ പ്രോജക്ടിന്റെ ഉദ്ഘാടനവും ക്ലബ്ബ് ഹാളിൽ പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. പുതിയ പ്രസിഡന്റായി പി.എ.സുധീരനും സെക്രട്ടറിയായി ജോയി മാത്യുവും ട്രഷററായി എൻ.കെ.സെബാസ്‌റ്റ്യനും ചാർജ്ജടുത്തു.
റോട്ടറി ഇന്റർനാഷണലിന്റെയും ഡിസ്ടിക്ടിന്റെയും ഈ വർഷത്തെ പ്രോജക്ടുകൾ വൈക്കം പ്രദേശത്ത് നടപ്പിലാക്കുന്നതാണെന്നും ആയതിന് അംഗങ്ങളുടെ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നിയുക്ത ഗവർണർ റൊട്ടേറിയൻ സുധി ജബ്ബാർ മുഖ്യാഥിതി ആയിരുന്നു. ജില്ലാ പ്രോജക്ടായ സത് രംഗിയുടെ ഉദ്ഘാടനം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ചീഫ് ഫിസിഷൻ ഡോ. എ.ഡി. ശ്രീകുമാറിന് ധാരണാപത്രം കൈമാറി മുഖ്യാഥിതി നിർവഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ സർവീസ് സംഘടന റോട്ടറിയാണെന്നും അതിന്റെ പ്രവർത്തനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയുണ്ടായി.

പുതുതായി അഞ്ച് അംഗങ്ങൾ ക്ലബ്ബിൽ ചേർന്നു. അസി. ഗവർണർ ജീവൻ ശിവറാം റോട്ടറിയുടെ ഈ വർഷത്തെ പ്രോജക്ടുകളെ സംബന്ധിച്ച് വിശദീകരിക്കുകയും, റോട്ടറി ഡിസ്ട്രിക് ഡയറക്ടർ ജിന്നി സെബാസ്റ്റ്യൻ ക്ലബ്ബ് ബുള്ളറ്റിന്റെ പ്രകാശനം നിർവഹിച്ചു. ജി.ജി.ആർ. എൻ.കെ.സെബാസ്റ്റ്യൻ, ഡി. നാരായണൻ നായർ , എം. സന്ദീപ് , സിറിൽ ജെ. മഠത്തിൽ, ജോയി മാത്യു ,വിൻസെന്റ് കളത്തറ, തുടങ്ങിയവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച അംഗങ്ങൾക്ക് ടി.കെ.ശിവപ്രസാദ് ഉപഹാരം നല്കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *