വൈക്കം: നമ്മുടെ ആവസ വ്യവസ്ഥയുടെ സംരക്ഷണത്തിന് വനം- വന്യജീവികളുടെ നിലനിൽപ്പ് അനിവാര്യമാണെന്നും അതിനാൽ വന സംരക്ഷണ യജ്ഞത്തിൻ്റെ ഉത്തരവാദിത്വം വിദ്യാർത്ഥി സമൂഹം ഏറ്റെടുക്കാൻ തയ്യാറാകണമെന്നും വനം വന്യജീവി വകുപ്പ് വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ റിനി ആർ പിള്ള പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളജിൽ “മനുഷ്യൻ്റെയും വന്യജീവികളുടെയും അവകാശങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അവർ.കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് സെമിനാർ ഉദ്ഘാടനം ചെയ്തു.
വനം വന്യജീവി വകുപ്പ്, ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റി, താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. ധന്യ എസ് അധ്യക്ഷത വഹിച്ചു. മാനേജർ ബി മായ, ശ്രീലക്ഷ്മി സി, സൗമ്യ എച്ച്, അമ്പിളി മഹാത്മജൻ, അഡ്വ. ആദർശ് എം നായർ, ശ്രീജ എം എസ് എന്നിവർ പ്രസംഗിച്ചു.