വൈക്കം :വൈക്കത്തഷ്ടമി ഉൽസവ ദിനത്തിൽ തെക്കേ നട വിളക്ക് വയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മൂത്തേടത്ത് കാവിലമ്മ ഇണ്ടംതുരുത്തിൽ ഭഗവതി വരവേൽപ്പ് വിളക്ക് വയ്പ്പിൻറ പന്തൽകാൽനാട്ടു കർമ്മം തെക്കേ നട കെ.എസ്.ഇ.ബി ഓഫീസിന് സമീപം മുൻ ശബരിമല മേൽശാന്തി ഇണ്ടംതുരുത്തിമനയിൽ ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി നിർവഹിച്ചു.
പ്രസിഡന്റ് അഡ്വ.കെ.പി.ശിവജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എൻ.ശ്രീധരപ്പണിക്കർ,ബി.ശശിധരൻ,എം.ടി.അനിൽകുമാർ, ശ്രീവത്സം വിജയൻ, അഡ്വ.എ.സനീഷ്കുമാർ,റൂബി പൂക്കാട്ടുമഠം,ജി.രഘുനാഥ്,വേണു തുണ്ടത്തിൽ,വിജയൻ മരക്കലത്ത്,സി.ബി.ചന്ദ്രമോഹൻ,,പി.രവീന്ദ്രൻ,സാബു,കെ.കെ.സചീവോത്തമൻ,പി.എസ്.പ്രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.
മൂത്തടത്ത്കാവിലമ്മ ഇണ്ടംതുരുത്തിൽ ഭഗവതി വരവേൽപ്പ് വിളക്ക് വയ്പ്പ് പന്തൽകാൽനാട്ടു കർമ്മം നടത്തി
