വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിക്ക് നവംബർ 24ന് കൊടിയേറും രാവിലെ 8.45നാണു കൊടിയേറ്റ്. ഡിസംബർ 5നാണ് അഷ്ടമി. 6ന് ആറാട്ടോടെ സമാപിക്കും.
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തി ലെ കാർത്തിക ഉത്സവത്തിന് നവംബർ 19ന് രാവിലെ 8.30നു കൊടിയേറും. 27നാണ് തൃകാർത്തിക. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയാ യുള്ള പുള്ളി സന്ധ്യവേല ഒക്ടോബർ 19, 21, 23, 25 തീയതികളിൽ നടത്തും. ഒക്ടോ ബർ 18ന് പുള്ളിസന്ധ്യവേലയുടെ കോപ്പു തുക്കൽ.
മുഖസന്ധ്യ വേല ഒക്ടോബർ 27 മുതൽ 30 വരെയാണ്. മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 26ന് നടത്തും.വൈക്കത്തഷ്ടമിയുടെ കോപ്പു തുക്കൽ നവംബർ 21നും കൊടിയേറ്ററിയിപ്പ് 23നും നടക്കും. പ്രധാന ചടങ്ങായ കൊടിപ്പുറത്ത് വിളക്ക് ഒന്നാം ഉത്സവദിനമായ 24നും ഉത്സവബലി ദർശനം നവംബർ 28, 29 ഡിസംബർ 1, 4 തീയതികളിലും നടത്തും. നവംബർ 30ന് ഋഷഭ വാഹന എഴുന്നള്ളിപ്പ്. വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് ഡിസംബർ ഒന്നിനും തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് ഡിസംബർ 2നും വലിയ ശ്രീബലി ഡിസംബർ 3നും നടത്തും. മാർകഴി കലശം ജനുവരി ഒന്നിന് ആരം ഭിച്ച് 10നു സമാപിക്കും. 11ന് രുദ്രപൂജ, 12ന് ഉദയാസ്തമന പൂജ.
മാർച്ച് 3ന് മാശി അഷ്ടമി.
നവംബർ 18ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തി ന്റെ കൊടിയേറ്ററിയിപ്പ്.