വൈഗകൊലക്കേസ് പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു.