വടകര: വടകരയില്‍ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ച കേസില്‍ രണ്ടു കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. 2020 ജൂണിലാണ് സംഭവം. ആഷിഖ് ഹാജു മന്‍സില്‍ എന്നയാളും മകള്‍ ആയിഷ ലിയയും സഞ്ചരിച്ച കാറില്‍ ഇരിങ്ങലില്‍ വച്ച് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
ആഷിഖ് മരണപ്പെട്ട കേസില്‍ 86,65,000 രൂപയും ആയിഷ ലിയ മരണപ്പെട്ട കേസില്‍ 76,77,000 രൂപയും 2020 മുതല്‍ 9% പലിശയും കോടതി ചെലവുമാണ് വിധിച്ചത്. ടാങ്കര്‍ ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വക്കറ്റുമാരായ ഒ.ടി. ജാബിഷ്, പി.പി. ലിനീഷ്, നമിത മനോഹരന്‍ എന്നിവര്‍ ഹാജരായി.
വടകരയില്‍ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ച കേസില്‍ രണ്ടു കോടി 20 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി
