കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വി മുരളീധരന്റെ പരാമർശങ്ങൾക്കാണ് മുഹമ്മദ് റിയാസ് മറുപടി നൽകിയത്. ബിജെപി സൈബർ ഇടങ്ങളിൽ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആക്കുകയല്ല വേണ്ടതെന്ന് വിമർശിച്ച അദ്ദേഹം, വിവിധ പദ്ധതികൾക്ക് കേരളം മുടക്കുന്ന പണം സംബന്ധിച്ച കണക്ക് തന്റെ കൈയിലുണ്ടെന്നും വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരുമെന്നും റിയാസ് വ്യക്തമാക്കി. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായത്. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ജനങ്ങളുടെ പണമാണത്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.