നോയിഡ: ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിനു കാരണം വ്യക്തമല്ല. സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. നോയിഡ സെക്ടര്‍ 119 ആമ്രപാലി പ്ലാറ്റിനം സൊസൈറ്റിയില്‍ ഇന്നു രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍
അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കാറിനു തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു
