ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സില്‍ക്യാര-ബര്‍കോട്ട് തുരങ്കത്തില്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ടെക്റ്റോണിക് ഫോള്‍ട്ട് ലൈനുകളുടെ വശം പരിഗണിച്ചിരുന്നില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ജിയോളജിസ്റ്റും അഡ്ജങ്ക്റ്റ് പ്രൊഫസറുമായ സിപി രാജേന്ദ്രന്.
ഹിമാലയത്തിലുടനീളമുള്ള മെയിന്‍ സെന്‍ട്രല്‍ ത്രസ്റ്റ് (എംസിടി) ടെക്റ്റോണിക് ഫോള്‍ട്ട് ലൈനിന്റെ സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി, ഇത് റോഡുകളുടെയും തുരങ്കങ്ങളുടെയും നിര്‍മ്മാണത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സില്‍ക്യാര ടണല്‍ ഈ ഫോള്‍ട്ട് ലൈനിന് അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനയുടെ നിര്‍മ്മാണം അപകടകരമായ സംരംഭം ആണെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 12 ന് തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് അതിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതിനിടെയാണ് രാജേന്ദ്രന്റെ അഭിപ്രായം.
ഉത്തരകാശിയിലെ നിര്‍മ്മാണത്തിന് മുമ്പ് ടെക്റ്റോണിക് ഫോള്‍ട്ട് ലൈനുകള്‍ പരിഗണിച്ചില്ല: ജിയോളജിസ്റ്റ്
