ഉത്തരാഖണ്ഡില്‍ ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ ഉള്ള രക്ഷാപ്രവര്‍ത്തനം നീളുമെന്ന് സൂചന

Breaking National

ദില്ലി: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനായുള്ള ദൗത്യം നീളുമെന്ന് സൂചന നല്‍കി വിദഗ്ധര്‍.നിലവിലെ പദ്ധതി പ്രതിസന്ധിയിലായതിന് പിന്നാലെ തുരങ്കത്തിന്റെ മുകളില്‍ നിന്ന് താഴെക്ക് കുഴിക്കാനാമ് നീക്കം. അതേ സമയം തൊഴിലാളികളെ പുറത്തെടുക്കുന്നതിനായി സര്‍ക്കാരും കമ്ബനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലായെന്നാണ് കുടുംബങ്ങള്‍ വിമര്‍ശിക്കുന്നത്. ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടതിന് പിന്നാലെ രക്ഷാദൗത്യം പ്രതിസന്ധിയിലാക്കി തീരുന്നു. ഡ്രില്ലിങ്ങിനിടെയായിരുന്നു വിള്ളല്‍ രൂപപ്പെട്ടത്.

ഇതിന് പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള നടപടിയും ആരംഭിച്ചു.
41 തൊഴിലാളികള്‍ സില്‍ക്യാര ടണലില്‍ ഒരാഴ്ച്ചയായി കുടുങ്ങി കിടക്കുകയാണ്. പ്ലാന്‍ യെും ബിയുമെല്ലാം മാറി മാറി പരീക്ഷിച്ചട്ടും ഇവര്‍ ദൗത്യം വിജയിക്കാനായി സാധിച്ചിരുന്നില്ല.ദില്ലിയില്‍ നിന്നെത്തിച്ച അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ ഡ്രില്ലിംങ് മെഷീനും പണിമുടക്കിയതോടെ പുതിയ ഡ്രില്ലിങ് മെഷീന്‍ ഇന്‍ര്‍ോറില്‍ നിന്ന് കൊണ്ടു വന്നു. ഇത് പ്രവര്‍ത്തിക്കാനുളള കാത്തിരിപ്പിലാണ് ദൗത്യ സംഘം. സമാന്തരമായി പുതിയ മാര്‍ഗ്ഗം കൂടി തേടാനാണ് തീരുുമാനം. തുരങ്കത്തിന് മുകളില്‍ നിന്നും താഴേക്ക് പാതയുണ്ടാക്കാന്‍ മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി. അതേസമയം തുരങ്കത്തിന് മരിഭാഗത്ത് നിനിന്ന് മറ്റൊരു ദൗത്യത്തിന് തുടക്കം കുറിക്കാനും ആലോചനയുണ്ട്.

ദൗത്യം നാലു ദിവസം കൂടി നീണ്ടേക്കുമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെ വ്യക്തമാക്കി. ദൗത്യം വരുന്ന ദിവസങ്ങളില്‍ ശുഭകരമായി അവസാനിക്കും, ഇതിന് നാലോ അഞ്ചോ ദിവസത്തെ കാത്തിരിപ്പ് കൂടി മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *