ശ്രീനഗർ: പിടികിട്ടാപ്പുള്ളി ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാല് വീര സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു ഉസൈർ. വനമേഖലയിൽ ഇയാളുടെ സാന്നിധ്യം ഉറപ്പിച്ച ശേഷം പഴുതടച്ച തെരച്ചിലിലായിരുന്നു സൈന്യവും ജമ്മു കശ്മീർ പൊലീസും. ഇതോടെ ഏഴ് ദിവസം നീണ്ടു നിന്ന അനന്ത്നാഗ് ഏറ്റുമുട്ടലിന് വിരാമമിട്ടതായി കശ്മീർ എഡിജിപി വിജയ് കുമാർ അറിയിച്ചു.
സംഭവസ്ഥലത്തു നിന്ന് ഉസൈർ ഖാന്റെ ആയുധവും മറ്റൊരു ഭീകരന്റെ മൃതദേഹവും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി വിജയ് കുമാർ അറിയിച്ചു. ഉസൈർ ഖാന്റെ മരണത്തോടെ ഏഴു ദിവസം നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
പിടികിട്ടാപ്പുള്ളി ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
