ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡൽഹിയിലെത്തി

Breaking National

ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.ഉച്ചകോടിയിൽ പങ്കെടുക്കാനായി നൈജീരിയ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് തുടങ്ങിയവരും എത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ , ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ നാളെ രാവിലെയെത്തും.

ജി 20 ഉച്ചകോടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് വാര്‍ഷിക ജി20 ഉച്ചകോടി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *