ന്യൂയോർക്ക്: യുഎസിലെ അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ മൂന്നാം സ്ഥാനത്ത്. 725,000 ഇന്ത്യക്കാരാണ് ഇപ്പോൾ ഉള്ളത്. പ്യു റിസേർച് സെന്റർ കണക്കനുസരിച്ചു ഒന്നാം സ്ഥാനത്തു എൽ സാല്വഡോറും രണ്ടാമതു മെക്സിക്കോയുമാണ്.
2021ലെ കണക്കു പ്രകാരം, യുഎസിൽ 10.5 മില്യൺ അനധികൃത കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്. അന്ന് ഒന്നാം സ്ഥാനം മെക്സിക്കോയ്ക്കു ആയിരുന്നു. 2017നും 2021നുമിടയിൽ അവരുടെ വരവ് കുറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ കൂടി. ബ്രസീൽ, കാനഡ, മുൻ സോവിയറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒഴുക്ക് കൂടി.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കണക്കിൽ പറയുന്നത് മുന്പുണ്ടാവാത്ത വിധം നിയമവിരുദ്ധമായി നടന്നു കയറി വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ട് എന്നാണ്. 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനും ഇടയിൽ 96,917 പേരെ പിടികൂടി പുറത്താക്കി.