ലക്‌നൗ:യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം യുവാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു മുമ്ബായി മുഖം സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. പ്രതി സൂരജ് കുമാര്‍ സോങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതി ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതായാണ് വിവരം. എന്നാല്‍, വാഗ്ദാനം പാലിക്കാനോ യുവാവ് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനോ യുവതിക്ക് സാധിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് ക്രൂരകൃത്യത്തിന് പ്രേരണയായത്.
സുല്‍ത്താന്‍പൂരിലെ റോഡരികിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് ദേഹമാസകലം മുറിവേറ്റതായി പോലീസ് പറഞ്ഞു.
പോലീസ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സൂരജ് കുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.കൊലപാതകത്തിന് ഉപയോഗിച്ച ഇ-റിക്ഷ, മൊബൈല്‍ ഫോണ്‍, മഴു എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.