ഉത്തര്‍പ്രദേശില്‍ സഹോദരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്‍

National

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പതിനേഴുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരൻ അറസ്റ്റില്‍.മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്ബോള്‍ വീട്ടില്‍ സഹോദരങ്ങള്‍ തനിച്ചായിരുന്നു.

കുട്ടികളുടെ അമ്മ ബന്ധുവീട്ടില്‍ ആയിരുന്നു ഉണ്ടായിരുന്നത്. മൊബൈലില്‍ പോണ്‍ വീഡിയോ കണ്ട ശേഷം പ്രതി സഞ്ജു തൻ്റെ അരികില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം വെളിപ്പെടുത്തുമോ എന്ന ഭയത്താല്‍ സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് ഫെബ്രുവരി നാലിന് ഇരയുടെ അമ്മാവൻ രാധേഷ്യാം സഞ്ജുവിനെതിരെ പരാതി നല്‍കി. കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *