ഉത്തര്‍പ്രദേശില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

National

മുസാഫർനഗർ: ഉത്തർപ്രദേശില്‍ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പിതാവ്. തനിക്ക് കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞാണ് പിതാവ് മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്.സംഭവത്തില്‍ സത്തേഡി സ്വദേശിയായ ഗുല്‍ഷറിനെ (35 ഭാര്യ സാജിദ നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ഗുല്‍ഷിർ 15 വർഷം മുമ്ബ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവർ ഗർഭിണിയായി. മൂന്ന് മാസം മുമ്ബ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഭാര്യയില്‍ കുഞ്ഞുണ്ടായതോടെ ഗുല്‍ഷിർ തനിക്ക് ഇനി കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ് ബഹളം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *