ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ തട്ടിപ്പില്‍ 15 പേർ അറസ്റ്റില്‍

Breaking National

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ തട്ടിപ്പില്‍ 15 പേർ അറസ്റ്റില്‍. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയില്‍ വെച്ച്‌ നടന്നത്.ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയില്‍ ജനുവരി 25നാണ് സംഭവം.വധുക്കള്‍ കല്യാണമണ്ഡപത്തില്‍ വരനില്ലാതെ ഇരിക്കുന്നതിന്‍റെയും, സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. .

വധൂവരന്മാരായി വേഷമിടാൻ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ചില സ്ത്രീകള്‍ക്ക് വരന്മാരില്ലായിരുന്നു. അവർ തന്നെയാണ് താലിയിട്ടത്.

ചടങ്ങ് കാണാനെത്തിയ 19 കാരനെയും പണം നല്‍കി സ്റ്റേജില്‍ വരനായി ഇരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. നേരത്തെ വിവാഹം കഴിച്ചവരും സമൂഹവിവാഹത്തില്‍ വീണ്ടും വിവാഹിതരാകാൻ എത്തിയിരുന്നെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി

പദ്ധതിയില്‍ പങ്കെടുക്കുന്ന ദമ്ബതികള്‍ക്കായി 51,000 രൂപ സർക്കാർ നല്‍കുന്നുണ്ട്. ഇത് തട്ടിയെടുക്കാൻ വിവാഹം കഴിഞ്ഞവർ ഉള്‍പ്പെടെ ഈ വേദിയില്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ 15 പേരില്‍ രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്.

Leave a Reply

Your email address will not be published. Required fields are marked *