ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍.ബല്ല്യ സ്വദേശി മനോജ് കുമാര്‍ സിങ്ങാണ് പിടിയിലായത്. പ്രദേശവാസിയുടെ പരാതിയിലാണ് ഇയാളുടെപേരില്‍ കേസെടുത്തത്.
നേരത്തേ ബല്ല്യ മണ്ഡലത്തില്‍നിന്ന് ഇയാള്‍ ലോക്‌സഭയിലേക്കു മത്സരിച്ചിരുന്നു. യോഗി ആദിത്യനാഥും ചീഫ് സെക്രട്ടറിയുമൊത്തുള്ള ചിത്രമാണ് മോര്‍ഫ്ചെയ്തത്. യോഗിയുടെ മുഖത്തിനുപകരം തന്റെചിത്രം ചേര്‍ത്തുവെച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ്ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.