ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പേര് ‘ജയ് ഗണേഷ്’ എന്നാണ്. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂര്‍വ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ജയ് ഗണേഷിന്റെ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്. ഗണപതി നിന്ദ നടത്തിയ സ്പീക്കര്‍ എഎൻ ഷംസീര്‍ ക്ഷമാപണം നടത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളും ബിജെപിയും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് മന്ത്രിമാരും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും പ്രസ്താവന പിൻവലിക്കാൻ ഷംസീര്‍ ഒരുങ്ങാത്തതും വിവാദമായി തുടരുന്ന പശ്ചാത്തലത്തിലാണ് ‘ജയ് ഗണേഷ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങില്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അടക്കമുള്ള ‘മാളികപ്പുറം ടീം’ പങ്കെടുത്തിരുന്നു. കൂടാതെ നടി അനുശ്രീ ഉള്‍പ്പടെയുള്ള താരങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.