കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നു നടന്‍ ഉണ്ണി മുകുന്ദനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിജസ്റ്റിസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. 2017ല്‍ സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.കൊച്ചിയില്‍ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വെട്ടേറ്റ പെണ്‍കുട്ടി മരിച്ചും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ജൂണില്‍ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെന്നു പരാതിക്കാരിയും സത്യവാങ്മൂലം നല്‍കിയിരുന്നു.